Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress

പി​എം ശ്രീ ​വേ​ണം, പി​ന്മാ​റ്റ​മി​ല്ല; ദീ​പാ​ദാ​സ് മു​ൻ​ഷി​യെ ത​ള്ളി വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ​നി​ന്ന്  പി​ൻ​മാ​റാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. പി​എം ശ്രീ​യി​ൽ​നി​ന്ന് പി​ന്മാ​റി​യാ​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് ല​ഭി​ക്കേ​ണ്ട കേ​ന്ദ്ര​സ​ഹാ​യം ന​ഷ്ട​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ നി​ല​പാ​ട് പറഞ്ഞത്.

പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്ക​രു​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പാ​ർ​ട്ടി​യി​ൽ ആ​വ​ശ്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും മു​ഖ്യ​മ​ന്ത്രി ത​ള്ളി. സ​ർ​ക്കാ​രി​ലു​ള്ള കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി ആ​വ​ശ്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​റു​ണ്ടെ​ന്ന് സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം പി​എം ശ്രീ ​സി​പി​എ​മ്മി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ത്ത പ​ദ്ധ​തി​യാ​യി​രു​ന്നു​വെ​ന്ന് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജോ​ൺ​സ​ൺ ഏ​ബ്ര​ഹാ​മി​ന്‍റെ നി​ല​പാ​ടി​നെ ഷാ​ഫി പ​റ​മ്പി​ൽ, ബെ​ന്നി ബെ​ഹ​നാ​ൻ, അ​ജ​യ് ത​റ​യി​ൽ എ​ന്നി​വ​ർ പി​ന്തു​ണ​ച്ചു.

പി​എം ശ്രീ ​പ​ദ്ധ​തി​യെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ഭി​ന്നാ​ഭി​പ്രാ​യം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ​ദ്ധ​തി​യി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ ദീ​പാ​ദാ​സ് മു​ൻ​ഷി ഉ​ന്ന​യി​ച്ചി​രു​ന്നു. 

Latest News

Corehub Up